ജാതി സെന്‍സസ് നടത്തി കേരളത്തിലെ പിന്നാക്ക സംവരണ പട്ടിക പുതുക്കാത്ത വിഷയത്തില്‍ കേരളത്തിന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതമെന്ന് കേന്ദ്രം

google news
caste

ഡല്‍ഹി: ജാതി സെന്‍സസ് നടത്തി കേരളത്തിലെ പിന്നാക്ക സംവരണ പട്ടിക പുതുക്കാത്ത വിഷയത്തില്‍ കേരളത്തിന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലം.

കേന്ദ്രത്തിന് മേല്‍ പഴിചാരി രക്ഷപെടാന്‍ സംസ്ഥാനം ശ്രമിക്കുകയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പിന്നാക്ക സംവരണ പട്ടിക ഓരോ 10 വര്‍ഷത്തിലും പുതുക്കുന്നതു സംസ്ഥാനങ്ങളുടെ കടമയാണെന്നു സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും വ്യക്തമാക്കിയിട്ടുണ്ടെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു.

ജാതി സെന്‍സസ് നടത്തി പ്രത്യേക പട്ടിക സൂക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഹര്‍ജി ഈ മാസം അവസാനത്തോടെ സുപ്രീം കോടതി വീണ്ടും പരിഗണിക്കും.ബിഹാര്‍ ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും ജാതി സെന്‍സസ് നടത്തിയിട്ടുണ്ട്. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ.ബീരാനാണു തന്റെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേരളത്തിന്റെ വാദങ്ങള്‍ തള്ളി സുപ്രീം കോടതിയില്‍ മറുപടി സമര്‍പ്പിച്ചത്.

Tags