കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് രമേശ് ചെന്നിത്തല

chennithala
chennithala

കെജ്‌രിവാളിന്റെ അറസ്റ്റോട് കൂടി ജനാധിപത്യ രീതിയില്‍ രാജ്യത്ത് തെരെഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായതായി രമേശ് ചെന്നിത്തല. വിഷയത്തില്‍ അടിയന്തിരമായി സുപ്രിം കോടതി ഇടപെടണം. രാജ്യത്ത് ഇരട്ടനീതിയാണ് നടക്കുന്നത് എന്നും ചെന്നിത്തല പറഞ്ഞു.

ആയിരം കോടി ഇലക്ടറല്‍ ബോണ്ട് വഴി അഴിമതി നടത്തിയ ബിജെപിയാണ് അഴിമതി ആരോപണം ഉയര്‍ത്തി അര്‍ദ്ധരാത്രി ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാജ്യത്തിലെ അന്വേഷണ ഏജന്‍സികള്‍ ബിജെപി യുടെ ചട്ടുകമായി മാറിയിരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള അറസ്റ്റ് നാടകം ബിജെപിക്ക് തന്നെ ബുമറാങ്ങാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. രാജ്യത്തെ അഴിമതിക്കാരുടെ കൂടാരമായി മാറിയ ബിജെപി സര്‍ക്കാര്‍ ചരിത്രത്തില്‍ ആദ്യമായി അഴിമതിക്കേസില്‍ രാജ്യത്തെ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത് തോല്‍വി മുന്നില്‍ കണ്ടുകൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.

Tags