കെജ്‌രിവാളിന്റെ അറസ്റ്റ് ഇലക്ടറല്‍ ബോണ്ടില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍; മുഖ്യമന്ത്രി

google news
cm-pinarayi

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ഇലക്ടറല്‍ ബോണ്ടില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍, കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിന്റെ അറസ്റ്റ് ഇലക്ടറല്‍ ബോണ്ടില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിറ്റ്‌ലര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടപ്പിലാക്കിയ അതേ നയം ആര്‍എസ്എസ് ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏക സിവില്‍ കോഡ് രാജ്യത്തെ വൈവിധ്യങ്ങളെ തകര്‍ക്കും. പൗരത്വ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് നിലപാട് ആത്മാര്‍ത്ഥതയില്ലാത്തതാണ്. ബില്ലിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ കോണ്‍ഗ്രസ് പരിഹസിച്ചു. ഒന്നിച്ചുള്ള പ്രക്ഷോഭത്തിനില്ലെന്ന കോണ്‍ഗ്രസ് നിലപാട് സംഘപരിവാര്‍ സംഘടനകളെ സന്തോഷിപ്പിക്കാനാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാര്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപി സര്‍ക്കാരാണ് കേന്ദ്രത്തില്‍ നിലവിലുള്ളത്. കേന്ദ്രസര്‍ക്കാര്‍ മതനിരപേക്ഷത അംഗീകരിക്കുന്നില്ലെന്നും മതനിരപേക്ഷ രാഷ്ട്രത്തെ ആര്‍എസ്എസ് മതരാഷ്ട്രം ആക്കാന്‍ ശ്രമിക്കുന്നുവെന്നും പിണറായി വിജയന്‍ ആരോപിച്ചിരുന്നു.

മതത്തിന്റെ പേരില്‍ ആളുകളെ തമ്മിലടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സിഎഎ ആരും സാധാരണ ഗതിയില്‍ അംഗീകരിക്കുന്നതല്ല. കേരളത്തില്‍ മാത്രമല്ല ഇതിനെതിരെ പ്രതിഷേധം നടന്നത്. പരിഷ്‌കൃത സമൂഹത്തിന് മതാടിസ്ഥാനത്തിലുള്ള പൗരത്വം അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത് ലോകം ആകെ തള്ളി പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം 
പറഞ്ഞു.
 

Tags