‘ശശിധരന്‍ കര്‍ത്തയുടെ സുഹൃത്താണ് കെ.സി വേണുഗോപാലും മുഖ്യമന്ത്രിയും’ : ശോഭ സുരേന്ദ്രന്‍

google news
shobha

ആലപ്പുഴ : മാസപ്പടി വിവാദത്തില്‍ കെ.സി വേണുഗോപാലിന്റെ വീട്ടിലും ഇഡി എത്തുമെന്ന് ശോഭ സുരേന്ദ്രന്‍. വീണാ വിജയന്റെയും പിണറായി വിജയന്റെയും കെ സി വേണുഗോപാലിന്റെയം എല്ലാവരുടെയും വീട്ടുപടിക്കലേക്ക് ഇഡി എത്തുമെന്ന് ശോഭ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. അറസ്റ്റ് ചെയ്ത് ജയിലിലടക്കേണ്ടവരെ ജയിലിലടക്കുമെന്ന് ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു.

കരിമണല്‍ കര്‍ത്തക്ക് എതിരെ വിജിലന്‍സ് അന്വേഷണം ഉണ്ടായോ ഏതെങ്കിലും തരത്തിലുള്ള നടപടി ഉണ്ടായോ എന്ന് ശോഭ സുരേന്ദ്രന്‍ ചോദിച്ചു. എക്സാലോജിക്കിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്ന് ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.

സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ സുഹൃത്താണ് കെസി വേണുഗോപാലും മുഖ്യമന്ത്രിയുമെന്ന് അവര്‍ ആരോപിച്ചു.പിണറായി വിജയനെ അറസ്റ്റ് ചെയ്താല്‍ എന്താകും കോണ്‍ഗ്രസിന്റെ നിലപാടെന്ന് ശോഭ ചോദിച്ചു.

Tags