‘താഴെത്തട്ടില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് രാഹുലിന്റെ യാത്ര’ : കെ.സി വേണുഗോപാൽ

google news
kc venugopal

രണ്ടാം ഭാരത് ജോഡോ അനവസരത്തിലെന്ന വിമര്‍ശനത്തിന് മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. താഴെത്തട്ടില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് രാഹുലിന്റെ യാത്ര. യാത്രയിലൂടെ രാജ്യത്തിന്റെ ഐക്യം വീണ്ടെടുക്കുമെന്നും പാര്‍ട്ടിയെ തകര്‍ക്കുകയാണ് വിമര്‍ശനത്തിന്റെ ലക്ഷ്യമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

സംസ്ഥാന കോണ്‍ഗ്രസില്‍ അനൈക്യമില്ലെന്ന് പറഞ്ഞ കെ.സി വേണുഗോപാല്‍ പ്രധാനമന്ത്രിയുടെ സ്നേഹവിരുന്നില്‍ പങ്കെടുത്ത എന്‍.കെ പ്രേമചന്ദ്രന്‍ എംപിയെ പിന്തുണച്ചു. വിരുന്നില്‍ പങ്കെടുത്തില്‍ തെറ്റില്ല. പ്രേമചന്ദ്രന്റെ അളക്കേണ്ടത് പാര്‍ലറുന്റിലെ പ്രകടനം മുന്‍ നിര്‍ത്തി. സഭയില്‍ മോദിയെ വിമര്‍ശിക്കുന്നവരില്‍ പ്രേമചന്ദ്രന്‍ മുന്‍പന്തിയിലാണ്.

വിവാദം അനാവശ്യമെന്നും കെ.സി വേണുഗോപാല്‍.കോണ്‍ഗ്രസ് വിട്ടവരെയും അദ്ദേഹം വിമര്‍ശിച്ചു. ഭീഷണികള്‍ക്ക് വഴങ്ങുന്നവരും സ്ഥാനമോഹികളുമാണ് പാര്‍ട്ടിവിടുന്നത്. ആളുകള്‍ വിട്ടു പോകുന്നതിന് രാഹുല്‍ ഗാന്ധിയല്ല ഉത്തരവാദി. പാര്‍ട്ടിയോട് കൂറുള്ളവര്‍ ഒപ്പം നില്‍ക്കും. നേതാക്കള്‍ വിട്ടു പോയത് അവരുടെ കുഴപ്പം കൊണ്ടാണ് അതിന് രാഹുലിന്മേല്‍ പഴി വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ സഖ്യത്തിന് പരമാവധി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരും. വ്യത്യസ്ത നിലപാടുളവരെ ഒന്നിപ്പിക്കുക എളുപ്പമല്ല. സഖ്യം രൂപീകരിക്കുമ്പോള്‍ തന്നെ ഇക്കാര്യം കോണ്‍ഗ്രസ് അറിഞ്ഞിരുന്നു. ഐക്യത്തിന് കോണ്‍ഗ്രസ് താഴ്മയോടെയാണ് നില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags