കനത്ത മഴയിൽ കൊടി മരം തകർന്ന പഴവങ്ങാടി മാർസ്ലീവ ഫെറോന തീർഥാടന പള്ളി കെസി വേണുഗോപാൽ സന്ദർശിച്ചു

kodimaram

ആലപ്പുഴ: പെസഹാ രാത്രിയിൽ ഉണ്ടായ കനത്ത മഴയിൽ പഴവങ്ങാടി മാർസ്ലീവ ഫെറോന തീർഥാടന പള്ളിയുടെ കൊടി മരം തകർന്ന് വീണു. പെസഹാ വ്യാഴത്തിന്റെ തിരുക്കർമ്മങ്ങൾ കഴിഞ്ഞു വിശ്വാസികൾ മടങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. കനത്ത മഴയെ തുടർന്ന് കൊടി മരം പള്ളിയുടെ ചുറ്റുമതിൽ തകർത്ത് റോഡിലേക്ക് പതിക്കുകയായിരുന്നു. ദേവാലയം സന്ദർശിച്ച കെസി വേണുഗോപാൽ അഗ്നിശമന സേനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.

യു ഡി എഫ് പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ എ ഷുക്കൂർ, മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ്, കെ പി സി സി വക്താവ് അഡ്വ അനിൽ ബോസ്, മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബഷീർ കൊയപ്പറമ്പിൽ യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ പ്രവീൺ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.