മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ ഫ്രാൻസിനെ കണ്ട് അനുഗ്രഹം തേടി കെസി വേണുഗോപാൽ

google news
kc venugopal

ആ​ല​പ്പു​ഴ: മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ ഫ്രാൻസിനെ കണ്ട് അനുഗ്രഹം തേടി കെസി വേണുഗോപാൽ. ആ​ല​പ്പു​ഴ കോ​ൺവെന്റ്​ സ്​​ക്വ​യ​റി​ലെ പ​ള്ളി​ക്ക​ത്ത​യ്യി​ൽ വീ​ട്ടി​ൽ എത്തിയാണ് കെസി അദ്ദേഹത്തെ സന്ദർശിച്ചത്. പി ജെ ഫ്രാൻസിന്റെ പോരാട്ട വീര്യം തെരഞ്ഞെടുപ്പിൽ തനിക്ക് പ്രചോദനം ആകാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

1996ൽ ക​മ്യൂ​ണി​സ്റ്റ്​ കോ​ട്ട​യാ​യ മാ​രാ​രി​ക്കു​ള​ത്ത്​ ​വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ​ പരാജയപ്പെടുത്തി പി ജെ ഫ്രാൻസിസ് ചരിത്രം സൃഷ്ടിച്ചിരുന്നു. വിശ്രമ ജീവിതം നയിക്കുന്ന ഫ്രാൻസിസിനോട് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ച കെസി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ തനിക്കൊപ്പം ഉണ്ടാകണമെന്നും പറഞ്ഞു. ആലപ്പുഴ നഗരസഭ പ്രതിപക്ഷ നേതാവ് റീഗോ രാജു, മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ സിറിയക് ജേക്കബ്, മണ്ഡലം പ്രസിഡന്റ്‌ കെ വേണുഗോപാൽ തുടങ്ങിയവർ കെസിയെ അനുഗമിച്ചു.