നജീബ് അതിജീവനത്തിന്റെ ഉത്തമ മാതൃകയെന്ന് കെസി വേണുഗോപാൽ, നജീബിനെ പോലെയൊരു പോരാളി ആലപ്പുഴ നിയോജക മണ്ഡലത്തിൽ ആയതിൽ ഏറെ സന്തോഷം ഉണ്ടെന്നും കെ സി

google news
KC Venugopal says that Aadujeevitham Najib is a good example of survival

ആലപ്പുഴ : പ്രവാസ ജീവിതത്തിന്റെ ദുരിത പർവ്വത്തിനൊടുവിൽ പെരിയോൻ ഉയിർ തിരിച്ച് നൽകിയ നജീബിനെ കാണാൻ യുഡിഎഫ് സ്ഥാനാർഥി കെസി വേണുഗോപാൽ എത്തി...ആറാട്ടുപുഴയിലെ നജീബിന്റെ വീട്ടിൽ എത്തിയാണ് കെ സി വേണുഗോപാൽ സ്നേഹാന്വേഷണങ്ങൾ നടത്തിയത്...ആട് ജീവിതമെന്ന പുസ്തകത്തിലെ ഓരോ വരികളിലൂടെയും നജീബിന്റെ വേദനയും അനുഭവങ്ങളും തനിക് അറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും, ഏതൊരു അവസ്ഥയിലും എങ്ങനെ ഒരാൾക്ക് അതിജീവിക്കാൻ കഴിയുമെന്നതിന് മാതൃകയാണ് നജീബ് എന്ന് കെ സി വേണുഗോപാൽ പറഞ്ഞു...

തന്റെ ജീവിതം പകർത്തി വെച്ച സിനിമ തിരക്കുകൾക്കിടയിലും കാണാൻ സമയം കണ്ടെത്തണമെന്ന് നജീബ് കെ സി യോട് പറഞ്ഞു...കെസിക്കൊപ്പം നജീബിന്റെ വീട്ടിൽ എത്തിയ രമേശ്‌ ചെന്നിത്തലയെ ബെന്യാമിൻ വിളിക്കുകയും ഫോൺ കെ സി ക്ക് കൈമാറുകയും ചെയ്തു. 

KC Venugopal says that Aadujeevitham Najib is a good example of survival

നജീബ് ഒരു റോൾ മോഡൽ ആണെന്നും നജീബിനെ പോലെയൊരു പോരാളി ആലപ്പുഴ നിയോജക മണ്ഡലത്തിൽ ആയതിൽ ഏറെ സന്തോഷം ഉണ്ടെന്നും കെ സി  ബെന്യാമിനോട് പറഞ്ഞു...നജീബിന്റെ ഭാര്യയെയും മക്കളെയും പരിചയപ്പെട്ടാണ് കെസി അവിടെ നിന്നും ഇറങ്ങിയത്...നിറയെ സ്വപ്നങ്ങൾ നെയ്‌തു സൗദി അറേബ്യയിൽ ജോലിക്ക് പോയി വഞ്ചിക്കപ്പെട്ട്, ഒടുവിൽ മരുഭൂമിയിലെ ആട് വളർത്തൽ കേന്ദ്രത്തിൽ വര്ഷങ്ങളോളം അടിമ പണി ചെയ്യേണ്ടി വന്ന നജീബിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് മലയാള സാഹിത്യ ലോകം നെഞ്ചോടു ചേർത്തു പിടിച്ച ബെന്യാമിന്റെ ആട് ജീവിതം രചിക്കപ്പെട്ടത്..

ഈ നോവലിനെ ആധാരമാക്കി വർഷങ്ങൾ നീണ്ട പ്രയത്നത്തിനോടുവിൽ ബ്ലെസ്സിയും പ്രിത്വി രാജും ചേർന്നൊരുക്കിയ ചിത്രം തിയേറ്റർ കഴിഞ്ഞ ദിവസം തിയേറ്ററിൽ പ്രദർശനത്തിനെത്തി...മികച്ച പ്രേക്ഷക പിന്തുണ നേടിയ ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. കാർത്തിക പള്ളി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ഷംസുദീൻ കായിപ്പുറവും കെ സി ക്ക് ഒപ്പം ഉണ്ടായിരുന്നു.

KC Venugopal says that Aadujeevitham Najib is a good example of survival

 

Tags