കോണ്‍ഗ്രസ് എന്ത് ചെയ്യണം എന്ന് ഞങ്ങള്‍ തീരുമാനിച്ചു കൊള്ളാം, പിണറായി വിജയൻറെ ഉപദേശം ആവശ്യമില്ല : കെ സി വേണുഗോപാല്‍

kc

തിരുവനന്തപുരം : കൊടി വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. മുഖ്യമന്ത്രിയുടെ ഉപദേശം ആവശ്യമില്ലെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രതികരണം. കോണ്‍ഗ്രസ് എന്ത് ചെയ്യണം എന്ന് ഞങ്ങള്‍ തീരുമാനിച്ചു കൊള്ളമെന്നും കെസി വേണുഗോപാല്‍ തിരിച്ചടിച്ചു.

പതാക വിവാദത്തില്‍ മുഖ്യമന്ത്രിക്ക് ലീഗും മറുപടി നല്‍കി. യുഡിഎഫ് മത്സരിക്കുന്നത് ദേശീയ പതാക നിലനിര്‍ത്താനാണ്. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിക്കുന്നത് ദേശീയ പദവി നിലനിര്‍ത്താന്‍ ആണെന്നും പിഎംഎ സലാം പ്രതികരിച്ചു. പിണറായിയുടെയും ബിജെപിയുടെയും ആവശ്യം കോണ്‍ഗ്രസിനെ തോല്‍പ്പിക്കലാണെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.

മുഖ്യമന്ത്രി അതിരൂക്ഷമയാണ് കൊടി വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് ത്രിവര്‍ണ പതാക ഉപേക്ഷിക്കണമെന്ന സംഘപരിവാറിന്റെ ആവശ്യം നേതാക്കള്‍ ഏറ്റെടുക്കുകയാണോ എന്നും സ്വന്തം പാര്‍ട്ടിയുടെ കൊടി പിടിക്കാന്‍ പറ്റാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags