മരണങ്ങള്‍ തുടര്‍ക്കഥ: മെഡിക്കല്‍ കോളേജിന് അടിയന്തര ചികിത്സ ആവശ്യമെന്ന് കെ.സി.വേണുഗോപാല്‍ എംപി

kc venugopal

ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിക്ക് അടിയന്തര ചികിത്സ ആവശ്യമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച നവജാതശിശുവന്റെ മാതാപിതാക്കളായ അമ്പലപ്പുഴ വടക്ക് വൃക്ഷവിലാസം മനുവിന്റെയും സൗമ്യയുടെയും വീട് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

നവജാതശിശുവായ പെണ്‍കുഞ്ഞിന്റെ മരണത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് അലംഭാവം ഉണ്ടായിട്ടുണ്ട്.ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരം വേണം. അതിന് ആരോഗ്യമന്ത്രി ഇടപെടണം. ഇക്കാര്യം മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കെ.സി.പറഞ്ഞു.

kc alappuzha3

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയെത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിന് ഫലപ്രദമായ ഇടപെടല്‍ സര്‍ക്കാര്‍  നടത്തണം. ആരോഗ്യമന്ത്രിയോട് ഇക്കാര്യം ഫോണിലൂടെയും കത്തിലൂടെയും ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സാപ്പിഴവെന്ന ആരോപണവും മരണങ്ങളും ആലപ്പുഴമെഡിക്കല്‍ കോളേജില്‍ ആവര്‍ത്തിക്കുകയാണ്.  

ചികിത്സാപ്പിഴവിനെ തുടര്‍ന്ന് ഇനിയും ഇത്തരം അത്യാഹിതം ഉണ്ടാകാന്‍ അനുവദിക്കില്ല. അതിനായി കൂട്ടായ പരിശ്രമം വേണം. ഈ കുടുംബത്തിന് ഉണ്ടായ ദുരന്തം അറിഞ്ഞയുടനെ തന്നെ ആശുപത്രി സൂപ്രണ്ടിനെ വിളിക്കുകയും ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.കുട്ടിമരിച്ചതുമായി സംബന്ധിച്ച് സംസാരിച്ചപ്പോള്‍ വീഴ്ചയുണ്ടായതായി സൂപ്രണ്ടും സമ്മതിച്ചിട്ടുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.

Tags