ലൈഫ് പദ്ധതിയിൽ വീടിന് അനുമതി നിഷേധിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ ജഗദമ്മയ്ക്ക് വീട് നിര്‍മ്മിച്ച് നൽകും : കെ.സി.വേണുഗോപാല്‍
ലൈഫ് പദ്ധതിയിൽ ഉദ്യോഗസ്ഥർ വീടിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് മനംനൊന്ത് ജീവനൊടുക്കിയ പട്ടണക്കാട് മേനാശ്ശേരി ചുപ്രത്ത് സിദ്ധാര്‍ത്ഥന്റെ ഭാര്യ ജഗദമ്മയ്ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനുള്ള സന്നദ്ധത കെ.സി.വേണുഗോപാല്‍ എംപി അവരുടെ കുടുംബാംഗങ്ങളെ അറിയിച്ചു.
പഴയവീട് താമസയോഗ്യമല്ലാതെ വന്നതോടെയാണ് പുതിയവീട് നിര്‍മ്മാക്കാന്‍ ജഗദമ്മ തീരുമാനിച്ചത്. ലൈഫ് പദ്ധതിയില്‍ അപേക്ഷക നല്‍കി കരാര്‍ വച്ചതിന് ശേഷം പഴയവീട് പൊളിച്ചുമാറ്റി.അതിന് സമീപത്തുള്ള കയര്‍ ചാപ്രയുടെ ഷെഡിലേക്ക് ഈ കുടുംബം താമസം മാറ്റിയിരുന്നു. രാത്രി കിടക്കാനുള്ള അസൗകര്യം കാരണം സഹോദരന്റെ മകന്റെ സമീപത്തുള്ള വീട്ടിലേക്ക് പിന്നേട് താമസം മാറി.
കഴിഞ്ഞ 23ന് തറക്കല്ലിട്ടെങ്കിലും ലൈഫ് പദ്ധതി പ്രകാരം വീട് കിട്ടാതായതോടെ ഇവരുടെ ജീവിതം ദുരിതപൂര്‍ണ്ണമായി. ആ മനോവിഷമത്തിലാണ് സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയത്. വീട് നിര്‍മ്മിച്ച് നല്‍കാമെന്ന കെ.സി.വേണുഗോപാല്‍ എംപിയുടെ വാഗ്ദാനം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സിദ്ധാര്‍ത്ഥന്റെ കുടുംബാഗങ്ങളെ നേരില്‍ കണ്ട് അറിയിച്ചു.