ക്ഷേത്രങ്ങളിലും പള്ളികളിലും അനുഗ്രഹം തേടി കെ സി വേണുഗോപാൽ; തെരഞ്ഞെടുപ്പ് പ്രചരണം പുരോഗമിക്കുന്നു

kc 12

ആലപ്പുഴ: മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ സ്മരണകൾ ഉറങ്ങുന്ന പല്ലന കുമാരകോടിയിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയാണ് യുഡിഎഫ് സ്ഥാനാർഥി കെ.സി വേണുഗോപാൽ ദുഃഖവെള്ളി ദിനത്തിൽ തന്റെ പ്രചരണം ആരംഭിച്ചത്. ഹരിപ്പാട് യുഡിഎഫ് തെരഞ്ഞെടുപ്പ് ഓഫീസിൽ പ്രവർത്തകരുടെ സ്നേഹോഷ്മളമായ സ്വീകരണം ഏറ്റു വാങ്ങി. കുടുംബ സുഹൃത്ത് വാരിയംപള്ളിയിൽ മോഹനകൃഷ്ണൻ, ഭാര്യ ബീന  എന്നിവരെ കണ്ട് സൗഹൃദ സംഭാഷണം നടത്തി. തുടർന്ന് ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി ശ്രീ ആഞ്ജനേയ നവഗ്രഹ ദമ്പതി ക്ഷേത്രം, ഹരിപ്പാട് മണ്ണാറ ശാല നാഗരാജാക്ഷേത്രത്തിലും ദർശനം നടത്തി. ക്ഷേത്രം ഓഫീസും സന്ദർശിച്ചു മണ്ണാറാശാല അമ്മയെ കണ്ടു അനുഗ്രഹം തേടി. 

kc paryadanam

കേരള വർമ്മ വലിയ കോയിത്തമ്പുരാന്റെ ഓർമ്മകൾ ഉറങ്ങുന്ന അനന്തപുരം കൊട്ടാരം സന്ദർശിച്ച് അനന്തരാവകാശികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.ഹരിപ്പാട് കുമാരപുരം അഗ്നിശമനാ ഓഫീസിൽ എത്തി ജീവനക്കാരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഹരിപ്പാട് കുമാരപുരം പഞ്ചായത്തിലെ ചെന്നാട്ട് എസ്.ടി കോളനി അംഗങ്ങളെ കണ്ട്  സ്നേഹവിവരങ്ങൾ അന്വേഷിച്ച് വോട്ട് അഭ്യർത്ഥിച്ചു. 

k c venugopal

എസ് എൻ ഡി പി പൊത്തപ്പള്ളി ശാഖാ സംഘടിപ്പിച്ച ശ്രീനാരായണ ദിവ്യ പ്രബോധനത്തിലും ധ്യാനത്തിലും പങ്കെടുത്തു.കാർത്തികപള്ളി താലൂക് യൂണിയൻ എസ് എൻ ഡി പി യോഗം പ്രസിഡന്റ്‌ അശോക പണിക്കരെ സന്ദർശിച്ചു.വന്ദികപ്പള്ളി ജംഗ്ഷനിൽ ഹിദായത്തിൽ ഇസ്ലാം സംഘംത്തിലും സന്ദർശനം നടത്തി. 

kc palli

കാർത്തിക പള്ളി താലൂക് എൻ എസ് ജനറൽ സെക്രട്ടറി ചന്ദ്രശേഖര പിള്ള, സന്ദർശിച്ച ശേഷം മുട്ടം ജുമുഅ മസ്ജിദ്, ഓച്ചിറ ടൗൺ ജുമുഅ മസ്ജിദ്, കരുനാഗപ്പള്ളി പുത്തൻതെരുവ് ഷരീഅത്തുൽ ഇസ്ലാം ജമാഅത്ത്, കരുനാഗപ്പള്ളി മുസ്ലിം ജമാഅത്ത് എന്നിവിടങ്ങളിലും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിക്കുകയും ഇമാമിങ്ങളെ കണ്ട് അനുഗ്രഹം തേടുകയും ചെയ്തു.

k c

ഉച്ച ഭക്ഷണത്തിന് ശേഷം കായംകുളം യു ഡി എഫ് തെരഞ്ഞെടുപ്പ്  കമ്മിറ്റി ഓഫീസിൽ എത്തി പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി. ശ്രീ നാരായണ ഗുരു പഠനം നടത്തിയ പുതുപ്പള്ളി ചേവണ്ണൂർ മഠം സന്ദർശിച്ചു. തുടർന്ന് കായംകുളം ടൗൺ പള്ളി,  മുസ്ലിം ജമാഅത്ത് ടൗൺ പള്ളി, കായംകുളം മജ്‌ലിസ് യതീം ഖാന, എൻ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോക്ടർ ശശികുമാറിനെയും സന്ദർശിച്ചു സൗഹൃദം പങ്കുവച്ചു. കായംകുളം  ഹസ്സാനിയ മസ്ജിദിൽ എത്തി അബ്ദുൽ സത്താർ സേട്ടിനെ കണ്ട് അനുഗ്രഹം തേടി.മദ്രസയിലെ വിദ്യാർത്ഥികളുമായി കുശലാഅന്വേഷണം നടത്തി. കായംകുളം ശ്രീരാമകൃഷ്ണ മഠം മഠധിപതി തത്പുരുഷനന്ദയെ സന്ദർശിച്ചു. 

k c

പിന്നീട് ഉടൻ പ്രവർത്തനം ആരംഭിക്കുന്ന കായംകുളം എലമെക്സ് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലും സന്ദർശനം നടത്തി.ആലപ്പുഴ കിഴക്കേ മുസ്ലിം മസ്താൻ പള്ളിയിൽ എത്തി വിശ്വാസികളെ കണ്ടു വോട്ട് അഭ്യർത്ഥിച്ചു.പ്രചരണ വേളയിൽ ഡി സി സി പ്രസിഡന്റ്‌ അഡ്വ ബി ബാബു പ്രസാദ്, കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷ്‌, കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ എം ലിജു,  കെ പി സി സി സെക്രട്ടറിമാരായ അഡ്വ ഇ സമീർ, എൻ രവി, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അരിത ബാബു,
കെ പി സി സി മെമ്പർ എ കെ രാജൻ, യു ഡി എഫ് ഹരിപ്പാട് നിയോജക മണ്ഡലം ചെയർമാൻ അനിൽ ബി കളത്തിൽ , തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ എസ് വിനോദ് കുമാർ,  ഡി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ.എം ബി സജി, , മുഞ്ഞിനാട്ട് രാമചന്ദ്രൻ, ,അഡ്വ. വി ഷുക്കൂർ, ജേക്കബ് തമ്പാൻ ,  ബിനു ചുള്ളിയിൽ,  ശ്യാം സുന്ദർ, ബബിതാജയൻ,ഹാരിസ് അന്തോളിൽ, എം.ആർ ഹരികുമാർ, ഡി സി സി വൈസ് പ്രസിഡന്റ്‌ ചിറ്റിമൂല നാസർ തുടങ്ങിയ നേതാക്കൾ കെ സി ക്ക് ഒപ്പം പ്രചരണത്തിൽ പങ്കെടുത്തു.

kc 9