“കേന്ദ്രത്തെ സുഖിപ്പിക്കാനുള്ള പരാമർശം മാത്രമാണ് മുഖ്യമന്ത്രിയുടേത് : കെ.സി. വേണുഗോപാൽ

KC Venugopal
KC Venugopal

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മലപ്പുറം പരാമർശം കേന്ദ്രസർക്കാരിനെ സുഖിപ്പിക്കാനാണെന്നും അതിന് ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം ചിന്തിക്കുന്നുപോലുമില്ലെന്നും കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ. കരിപ്പുർ കേന്ദ്രമാക്കി സ്വർണക്കടത്ത് നടക്കുവെന്ന് പറയുന്ന മുഖ്യമന്ത്രി അത് തടയാൻ ഒരു നടപടിയും സ്വീകരിച്ചില്ല. ആരെയൊക്കെയോ രക്ഷിക്കാനുള്ള തത്രപ്പാടിനിടെയാണ് ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

“കേന്ദ്രത്തെ സുഖിപ്പിക്കാനുള്ള പരാമർശം മാത്രമാണ് മുഖ്യമന്ത്രിയുടേത്. അഞ്ച് വർഷമായി കരിപ്പുർ കേന്ദ്രമാക്കി സ്വർണക്കടത്ത് നടക്കുവെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഇത് തടയാൻ എന്ത് നടപടി സ്വീകരിച്ചുവെന്ന് അദ്ദേഹം പറയണം. ഇന്‍റലിജൻസും സ്പെഷൽ ബ്രാഞ്ചും ഉൾപ്പെടെ പൊലീസിന്‍റെ എല്ലാ സംവിധാനവുമുണ്ട്. എന്നിട്ടും ഒന്നും ചെയ്തില്ല. എൻ.ഐ.എ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുമുണ്ട്. ജനങ്ങളെ വിഡ്ഡിയാക്കാനും കേന്ദ്രത്തിലെ ആളുകളെ സുഖിപ്പിക്കാനും വേണ്ടിയുള്ള ശ്രമമാണിത്. പ്രധാനമന്ത്രിയെ ഏറ്റവുമൊടുവിൽ കണ്ട ശേഷം മുഖ്യമന്ത്രി ഏറെ മാറിയിരിക്കുന്നു.

ഞങ്ങളാരും ദേശവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. പാർട്ടി മൊത്തം പ്രതിക്കൂട്ടിൽ നിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പരാമർശം. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം ഏറെ നാളായി നടന്നുവരുന്നുണ്ട്. ആ എരിതീയിലേക്ക് എണ്ണ ഒഴിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ആരെയൊക്കെയോ രക്ഷിക്കാനുള്ള തത്രപ്പാടിനിടെയാണ് ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നത്. ഇതിന് ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം ചിന്തിക്കുന്നുപോലുമില്ല” -കെ.സി. വേണുഗോപാൽ പറഞ്ഞു. 

അ​ഭി​മു​ഖ​ത്തി​ൽ വന്നത്: 

‘ദ ​ഹി​ന്ദു’ പ​ത്ര​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ എ.​ഡി.​ജി.​പി അ​ജി​ത്​​കു​മാ​ർ ആ​ർ.​എ​സ്.​എ​സ്​ നേ​താ​ക്ക​ളെ ര​ഹ​സ്യ​മാ​യി ക​ണ്ട​ത്​ സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന്​ മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ മ​റു​പ​ടി ഇ​പ്ര​കാ​ര​മാ​ണ്: ‘‘നാ​ളു​ക​ളാ​യി യു.​ഡി.​എ​ഫി​നൊ​പ്പം നി​ന്ന ന്യൂ​ന​പ​ക്ഷം ഇ​പ്പോ​ൾ എ​ൽ.​ഡി.​എ​ഫി​നെ പി​ന്തു​ണ​ക്കു​ന്നു​ണ്ട്. അ​ത്​ യു.​ഡി.​എ​ഫി​ന്​ ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്ന്​ മ​ന​സ്സി​ലാ​ക്കി, ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി ആ​ർ.​എ​സ്.​എ​സി​നെ​തി​രെ, സി.​പി.​എം മൃ​ദു​സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്നെ​ന്ന്​ വ​രു​ത്തി​തീ​ർ​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. അ​തി​ന് കൂ​ട്ടു​നി​ന്ന് വ​ർ​ഗീ​യ വി​ഭ​ജ​നം ന​ട​ത്താ​ൻ​വേ​ണ്ടി ചി​ല തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ളും പ​ണി​യെ​ടു​ക്കു​ന്നു.

മു​സ്​​ലിം തീ​വ്ര​വാ​ദ ശ​ക്തി​ക​ൾ​ക്കെ​തി​രെ ഞ​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ നീ​ങ്ങു​മ്പോ​ൾ ഞ​ങ്ങ​ൾ മു​സ്​​ലിം​ക​ൾ​ക്ക്​ എ​തി​രാ​ണ്​ എ​ന്ന്​ വ​രു​ത്താ​ൻ അ​വ​ർ ശ്ര​മി​ക്കു​ക​യാ​ണ്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ, മ​ല​പ്പു​റം ജി​ല്ല​യി​ൽ​നി​ന്ന്​ കേ​ര​ള പൊ​ലീ​സ്​ 150 കി​ലോ സ്വ​ർ​ണ​വും 123 കോ​ടി​യു​ടെ ഹ​വാ​ല​പ്പ​ണ​വും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഈ ​പ​ണ​മ​ത്ര​യും കേ​ര​ള​ത്തി​ലേ​ക്ക്​ വ​രു​ന്ന​ത്​ ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യാ​ണ്. ആ​ർ.​എ​സ്.​എ​സി​നോ​ട്​ സി.​പി.​എ​മ്മി​ന്​ മൃ​ദു​സ​മീ​പ​നം എ​ന്ന​ത്​ സ്വ​ർ​ണ​വും ഹ​വാ​ല​യും ​പി​ടി​കൂ​ടി​യ ഞ​ങ്ങ​ളു​ടെ സ​ർ​ക്കാ​റി​നെ​തി​രാ​യ പ്ര​തി​ക​ര​ണം മാ​ത്ര​മാ​ണ്.’’

Tags