തൃശൂരിലെ ബിജെപിയുടെ വിജയം സുരേഷ് ഗോപിയെന്ന സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രം; കെ.സി. വേണുഗോപാൽ

google news
KC Venugopal

തിരുവനന്തപുരം: തൃശൂരിലെ ബിജെപിയുടെ വിജയം സുരേഷ് ഗോപിയെന്ന സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രമുണ്ടായതാണെന്ന് കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തൃശൂരിലെ തോൽവി പാർട്ടി സൂക്ഷ്മമായി പരിശോധിക്കുമെന്നും ആലപ്പുഴയിൽ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ വോട്ട് പിടിച്ചത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സർക്കാർ രൂപീകരണത്തിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും ഇന്ത്യാ സഖ്യത്തിനു വേണ്ടി ടിഡിപി ഉൾപ്പെടെയുള്ള ഏതു കക്ഷികളുമായും സംസാരിക്കുന്നതിൽ കുഴപ്പമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags