കഴ​ക്കൂ​ട്ടത്ത് വീടിന് തീയിട്ട സംഭവം; കുപ്രസിദ്ധ ഗുണ്ടയുൾപ്പെടെ മൂന്നുപേർ പിടിയിൽ

google news
arrest8

ക​ഴ​ക്കൂ​ട്ടം: വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​ത്​ പൊ​ലീ​സി​ൽ അ​റി​യി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ന്​ പ​രാ​തി​ക്കാ​ര​ന്‍റെ വീ​ടി​ന് ​ തീ​യി​ട്ട  കു​പ്ര​സി​ദ്ധ ഗു​ണ്ട​യും സം​ഘ​വും പി​ടി​യി​ൽ.ക​ഠി​നം​കു​ളം സ്വ​ദേ​ശി പ​ഞ്ചാ​യ​ത്ത് ഉ​ണ്ണി എ​ന്ന ര​തീ​ഷ് (42), മു​രു​ക്കും​പു​ഴ സ്വ​ദേ​ശി​ക​ളാ​യ അ​നു (28), ബി​ജു (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10നാ​ണ് മേ​നം​കു​ളം ഫാ​ത്തി​മ​പു​ര​ത്ത് വീ​ട് ക​ത്തി​ച്ച​ത്. ക​ഴ​ക്കൂ​ട്ടം, ക​ഠി​നം​കു​ളം, മം​ഗ​ല​പു​രം പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ നാ​ൽ​പ്പ​തോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്​ ഗു​ണ്ട പ​ഞ്ചാ​യ​ത്ത് ഉ​ണ്ണി. ക​ൽ​പ​ന കോ​ള​നി​ക്ക്​ സ​മീ​പം ഫാ​ത്തി​മ​പു​ര​ത്ത് സ്റ്റാ​ല​ന്‍റെ വീ​ടി​നാ​ണ്​ തീ​യി​ട്ട​ത്. വീ​ട്​ പൂ​ർ​ണ​മാ​യി ക​ത്തി​യ​മ​ർ​ന്നു.

പ​ഞ്ചാ​യ​ത്തു​ണ്ണി​യു​ടെ ഭീ​ഷ​ണി കാ​ര​ണം സ്റ്റാ​ല​ൻ മ​റ്റൊ​രു സ്ഥ​ല​ത്ത് മാ​റി താ​മ​സി​ച്ചു​വ​രി​ക​യാ​ണ്. തീ​യി​ട്ട​ശേ​ഷം കൂ​ട്ടാ​ളി​ക​ളു​മാ​യി ഒ​ളി​വി​ൽ പോ​യ ഉ​ണ്ണി​യെ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച മു​രു​ക്കും​പു​ഴ​യി​ലെ ര​ഹ​സ്യ​കേ​ന്ദ്രം വ​ള​ഞ്ഞാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് പൊ​ലീ​സ് തെ​ളി​വെ​ടു​ത്തു.

Tags