കട്ടപ്പന ഇരട്ടക്കൊലപാ​ത​കക്കേസ് മുഖ്യപ്രതി ഒരു കൊലപാതകത്തിനുകൂടി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ

google news
murder

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ  മു​ഖ്യ​പ്ര​തി നി​തീ​ഷ്​ മ​റ്റൊ​രു കൊ​ല​പാ​ത​ക​ത്തി​നു​കൂ​ടി പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. കൊ​ല്ല​പ്പെ​ട്ട വി​ജ​യ​ന്‍റെ ഭാ​ര്യ സു​മ​യെ കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. 2024 ഏ​പ്രി​ൽ 15ന് ​സു​മ​യു​ടെ ആ​യു​സ്സ്​ അ​വ​സാ​നി​ക്കു​മെ​ന്നാ​ണ് പൂ​ജാ​രി​യാ​യ നി​തീ​ഷ് അ​വ​രെ വി​ശ്വ​സി​പ്പി​ച്ചി​രു​ന്ന​തെ​ന്ന വി​വ​ര​മാ​ണ്​​ ചോ​ദ്യം​ചെ​യ്യ​ലി​ൽ പു​റ​ത്തു​വ​ന്ന​ത്.

സു​മ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ശേ​ഷ​മാ​ണ്​ നി​തീ​ഷ്​ അ​വ​രോ​ട്​ ഇ​ങ്ങ​നെ പ​റ​ഞ്ഞ​താ​യി ക​രു​തു​ന്ന​ത്. പി​ന്നീ​ട്​ നി​തീ​ഷ് പ​റ​യു​ന്ന​ത്​ അ​തേ​പ​ടി അ​നു​സ​രി​ച്ചാ​യി​രു​ന്നു അ​വ​രു​ടെ ജീ​വി​ത​മെ​ന്നും പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​ന്ത്ര​വാ​ദ​ത്തി​ലൂ​ടെ വി​ജ​യ​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും വി​ശ്വാ​സം ആ​ർ​ജി​ച്ച​ശേ​ഷം നി​തീ​ഷാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളെ നി​യ​ന്ത്രി​ച്ചി​രു​ന്ന​ത്.

സു​മ​യെ​യും മ​ക​ളെ​യും വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തി​റ​ക്കാ​തെ പാ​ർ​പ്പി​ച്ച​ശേ​ഷം കാ​ര്യ​മാ​യ ഭ​ക്ഷ​ണം​പോ​ലും ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നാ​ണ് ചോ​ദ്യം​ചെ​യ്യ​ലി​ൽ ഇ​വ​ർ വെ​ളി​പ്പെ​ടു​ത്തി​യ​ത്. രാ​വി​ലെ ഗോ​ത​മ്പ് ദോ​ശ​യും വൈ​കീ​ട്ട് ഒ​രു​ത​വി റേ​ഷ​ന​രി​യു​ടെ ക​ഞ്ഞി​യു​മാ​യി​രു​ന്ന​ത്രേ നി​തീ​ഷ് ക​ഴി​ക്കാ​ൻ ന​ൽ​കി​യി​രു​ന്ന​ത്.

വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ​നി​ന്ന് പൊ​ലീ​സ് ഇ​വ​രെ ക​ണ്ടെ​ത്തു​മ്പോ​ൾ ശാ​രീ​രി​ക​മാ​യി ഏ​റെ അ​വ​ശ​ത​യി​ലാ​യി​രു​ന്നു സു​മ. നി​തീ​ഷ് മാം​സം ഉ​ൾ​പ്പെ​ടെ ഭ​ക്ഷ​ണം ദി​വ​സ​വും ക​ഴി​ച്ചി​രു​ന്ന​താ​യി സു​മ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. സു​മ​യു​ടെ മ​ക​ൾ​ക്ക്​ ന​ല്ല ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്നു. സു​മ​യെ​യും മ​ക​ൻ വി​ഷ്ണു​വി​നെ​യും ഉ​ൾ​പ്പെ​ടെ അ​പാ​യ​പ്പെ​ടു​ത്തി വി​ജ​യ​ന്റെ മ​ക​ളു​മാ​യി ക​ട​ക്കാ​നാ​യി​രു​ന്നോ നി​തീ​ഷി​ന്റെ ശ്ര​മ​മെ​ന്നും പൊ​ലീ​സ് സം​ശ​യി​ക്കു​ന്നു.

വി​ഷ്ണു​വി​നെ തു​ട​രെ കേ​സി​ൽ​പെ​ടു​ത്താ​നും നി​തീ​ഷ് ശ്ര​മി​ച്ചി​രു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു​ണ്ട്. വി​ഷ്ണു​വി​നെ ഉ​പ​യോ​ഗി​ച്ച് നി​തീ​ഷ് കാ​ഞ്ചി​യാ​റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തും നി​ര​വ​ധി മോ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. അ​ത്ത​ര​ത്തി​ൽ ക​ട്ട​പ്പ​ന​യി​ലെ വ​ർ​ക്ക്​​ഷോ​പ്പി​ൽ മോ​ഷ​ണ​ത്തി​നി​ടെ​യാ​ണ്​ വി​ഷ്ണു പി​ടി​യി​ലാ​യ​ത്.ഇ​തേ​തു​ട​ർ​ന്നാ​ണ്​ വി​ജ​യ​നെ​യും ഇ​ദ്ദേ​ഹ​ത്തി​ന്റെ മ​ക​ളു​ടെ ആ​ൺ​കു​ഞ്ഞി​നെ​യും നി​തീ​ഷ്​ കൊ​ല​പ്പെ​ടു​ത്തി​യ വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

Tags