കതിരൂർ മനോജ് വധക്കേസ്; വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രിം കോടതി തള്ളി

google news
supreme court
വിചാരണ കോടതി നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് നൽകണം.സിബിഐയെ സുപ്രീംകോടതി രൂക്ഷമായി  വിമർശിച്ചു..

ന്യൂഡല്‍ഹി : കതിരൂർ മനോജ് വധക്കേസിന്‍റെ  വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രിം കോടതി തള്ളി .കേസിൻ്റെ നടപടികൾ നാല് മാസത്തിനുള്ളിൽ  പൂർത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് നിർദ്ദേശം നല്‍കി.

വിചാരണ കോടതി നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് നൽകണം.സിബിഐയെ സുപ്രീംകോടതി രൂക്ഷമായി  വിമർശിച്ചു..

വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം രാഷ്ട്രീയപരമെന്ന് കോടതി നിരീക്ഷിച്ചു. പ്രതികൾക്കായി അഭിഭാഷകൻ ജിഷ്ണു എം എൽ ഹാജരായി. സംസ്ഥാനത്തിനായി ഹരിൻ പി റാവൽ ,സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദ് എന്നിവരാണ് ഹാജരായത്.

സി പി എം നേതാവ് പി ജയരാജൻ പ്രതിയായ കതിരൂർ മനോജ് വധക്കേസിൻ്റെ വിചാരണ എറണാകുളത്ത് നിന്ന് കർണാടകത്തിലേക്കോ തമിഴ്നാട്ടിലേക്കോ മാറ്റണമെന്നായിരുന്നു സിബിഐയുടെ ട്രാൻസ്ഫർ ഹർജി. രണ്ട് വർഷത്തിന് ശേഷമാണ് ഹർജി പരിഗണിച്ചത്.

Tags