കാട്ടാനയുടെ ആക്രമണം ; കേ​ന്ദ്ര- സം​സ്ഥാ​ന സർക്കാറുകൾ അടിയന്തര ഇടപെടൽ നടത്തണമെന്ന് രാഹുൽ ഗാന്ധി

google news
rahul

ക​ൽ​പ​റ്റ : കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ മാ​ന​ന്ത​വാ​ടി പ​യ്യ​മ്പ​ള്ളി സ്വ​ദേ​ശി പ​ന​ച്ചി​യി​ൽ അ​ജീ​ഷി​ന്റെ ആ​ക​സ്മി​ക വി​യോ​ഗം ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എം.​പി. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​നും ഉ​പ​ജീ​വ​ന മാ​ർ​ഗ​ത്തി​നും വ​ലി​യ നാ​ശ​മാ​ണ് വി​ത​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ലെ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളോ​ട് ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്.

വി​ഷ​യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു. അ​ജീ​ഷി​ന്റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​താ​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും എം.​പി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Tags