കാസര്‍കോട് വീട്ടുമുറ്റത്തെ കിണറ്റില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി

A tiger was found dead in a well in the backyard of Kasaragod
A tiger was found dead in a well in the backyard of Kasaragod

കാസര്‍കോട് : കാസര്‍കോട് അഡൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി. ദേലമ്പാടി പഞ്ചായത്തിലെ തലപ്പച്ചേരിയിലെ മോഹനയുടെ കിണറ്റിലാണ് പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി.

വീട്ടുകാർ മൂന്ന് ദിവസമായി മോട്ടോര്‍ കേടായിരുന്നതിനാല്‍ കിണര്‍ ഉപയോഗിച്ചിരുന്നില്ല. കിണറ്റില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് പുലി കിണറിലുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വെറ്ററിനറി സര്‍ജനും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തിയ ശേഷം പുലിയെ കിണറ്റില്‍നിന്ന് പുറത്തെത്തിക്കും.
ണിറ്റി 

Tags

News Hub