'കരുവന്നൂര്‍ ഇഡി നടപടിയില്‍ ഭയമില്ല, തങ്ങള്‍ക്ക് ഭയത്തിന്റെആവശ്യമില്ല’ : എം വി ഗോവിന്ദന്‍

mv govindhan

തിരുവനന്തപുരം: കരുവന്നൂര്‍ ഇഡി നടപടിയില്‍ ഭയമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഭയപ്പെടുത്തേണ്ട, തങ്ങള്‍ക്ക് ഭയത്തിന്റെ ആവശ്യമില്ല. രഹസ്യമായ അക്കൗണ്ടില്ല. എല്ലാം പരസ്യമാണ്. എന്തെങ്കിലും ഉണ്ടെങ്കില്‍ ഇഡി കണ്ടുപിടിക്കട്ടെ. തങ്ങളെ വിരട്ടാന്‍ നോക്കണ്ട എന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

കടമെടുപ്പ് കേസില്‍ കേരളത്തിന്റെ ആവശ്യം പ്രസക്തിയുള്ളത് എന്ന് കോടതി അംഗീകരിച്ചു. അത് കൊണ്ടായിരിക്കാം ഭരണഘടനാ ബെഞ്ചിന് വിട്ടത്. ബിജെപി ഇതര സര്‍ക്കാരുകളെല്ലാം കേസുമായി കോടതിയെ സമീപിക്കുന്നു. ഭരണഘടനാ ബെഞ്ച് വിഷയം ഗൗരവത്തോടെ തന്നെ കാണും എന്നാണ് പ്രതീക്ഷ.

റിയാസ് മൗലവി വധക്കേസില്‍ കൃത്യമായ അന്വേഷണം നടത്തിയിട്ടുണ്ട്. അത് സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. ജഡ്ജിയുടെ ആത്മനിഷ്ഠാഘടകം കൂടി ചേര്‍ന്നതാണ് കേസിലെ വിധി എന്നും അദ്ദേഹം പറഞ്ഞു.

Tags