കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിഷയമാണ് തൃശൂരിലെ വോട്ടുകള്‍ക്ക് കാരണമായത് : സുരേഷ് ഗോപി
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിഷയമാണ് തൃശൂരിലെ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ കാരണമായതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കരുവന്നൂര്‍ വിഷയം മറയ്ക്കാനാണ് തൃശൂര്‍പൂരം കലക്കല്‍ ആരോപണമെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂര്‍ പൂരം കലക്കല്‍ വിഷയത്തില്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെയെന്നും ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ കഴിയാത്തത് കൊണ്ടാണ് താന്‍ ആംബുലന്‍സ് ഉപയോഗിച്ചത് എന്നുമാണ് പൂരത്തിനിടെ ആംബുലന്‍സില്‍ വന്നിറങ്ങിയ സംഭവത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം.
താന്‍ ആംബുലന്‍സില്‍ വന്നിറങ്ങി എന്ന ആളുകളുടെ മൊഴിയില്‍ പോലീസ് കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും വിഷയത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ചങ്കൂറ്റമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ആരുടേയും അച്ഛന് താന്‍ വിളിച്ചിട്ടില്ലെന്നും വിളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.