കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി.കെ. ബിജു ഇ.ഡിക്കു മുന്നില്‍ ഹാജരായി

karuvannoor bank
karuvannoor bank



എറണാകുളം: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ചോദ്യംചെയ്യലിന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു ഇ.ഡി ഓഫീസിൽ ഹാജരായി.തന്നെ വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ല, ഇ.ഡി ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്ന് ബിജു മാധ്യമങ്ങളോട് പറഞ്ഞു. ആദ്യമായാണ് ഇഡി നോട്ടീസ് നൽകിയത്, നേരത്തെ നോട്ടീസ് നൽകി എന്നത് മാധ്യമ പ്രചാരണമാണ്. കരുവന്നൂരിൽ പാർട്ടി അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇ.ഡി ആവശ്യപ്പെട്ടിട്ടില്ലെന്നും ബിജു പറഞ്ഞു.

കരുവന്നൂർ തട്ടിപ്പിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ ചുമതല പി കെ ബിജുവിനായിരുന്നു. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായും ബിജുവിന് അടുത്ത ബന്ധം ഉണ്ടെന്നാണ് ഇ ഡി വ്യക്തമാക്കിയിട്ടുള്ളത്.

ഇ ഡിയുടെ ചോദ്യം ചെയ്യലിന് 26 ന് ശേഷം ഹാജരാകാമെന്നു സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് അറിയിച്ചു. തൃശ്ശൂരിലെ ഇടത് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നതിനാൽ ഇന്നലെ ഹാജരാകാൻ ആകില്ല എന്നാണ് ഇഡിയെ അറിയിച്ചത്. 

Tags