ക​രു​നാ​ഗ​പ​ള്ളിയിൽ യുവതിയെ കൂട്ടബലാത്സംഗ​​ത്തി​ന് ഇ​ര​യാ​ക്കി​യ സംഘ​ത്തി​ലെ പി​ടി​കി​ട്ടാ​പു​ള്ളി പിടിയിൽ

karunagapally
karunagapally

ക​രു​നാ​ഗ​പ​ള്ളി : യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്രം പ​ക​ർ​ത്തി​യ​ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി കൂട്ടബലാത്സംഗ​​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഘ​ത്തി​ലെ പി​ടി​കി​ട്ടാ​പു​ള്ളി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ആ​ദി​നാ​ട് നോ​ർ​ത്ത്, മ​ണി​മ​ന്ദി​രം വീ​ട്ടി​ൽ ചി​ക്കു (29) ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

ഈ ​കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ആ​ദി​നാ​ട് സാ​യി​കൃ​പ​യി​ൽ ലാ​ല്‍ കൃ​ഷ്ണ​ന്നെ മു​മ്പ് പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. നി​ർ​ധ​ന​യാ​യ യു​വ​തി​യു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ൾ ര​ഹ​സ്യ​മാ​യ് പ​ക​ർ​ത്തി​യ ലാ​ല്‍കൃ​ഷ്ണ​ൻ ഇ​ത് പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ലൈം​ഗി​ക​പീ​ഡ​നം ന​ട​ത്തു​ക​യും ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ ചി​ക്കു, ഗു​രു​ലാ​ൽ എ​ന്നി​വ​രോ​ടൊ​പ്പം രാ​ത്രി​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യെ മ​ർ​ദ്ദി​ക്കു​ക​യും കൂട്ടബലാത്സംഗ​​ം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ ചി​ക്കു​വി​നെ​തി​രെ ഓ​ച്ചി​റ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ മു​മ്പും വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട് എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു .

Tags