കരിപ്പൂർ ഹജ്ജ് യാത്രാ നിരക്ക് വർധന: കേന്ദ്ര മന്ത്രിക്ക് വെൽഫെയർ പാർട്ടിയുടെ ഇമെയിൽ അയച്ചു

Welfare Party
Welfare Party

മലപ്പുറം: കരിപ്പൂർ  അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്കുകൾ വീണ്ടും ഉയർത്തിയതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് കെവി സഫീർഷ കേന്ദ്ര മന്ത്രിക്ക് ഇമെയിൽ അയച്ചു.

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ യാത്രാ നിരക്ക് വൻതോതിൽ വർദ്ധിപ്പിച്ചത് നീതിരഹിതമായ നടപടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലെ നിരക്കുകളോട് താരതമ്യപ്പെടുത്തുമ്പോൾ 40,000 രൂപയുടെ അധിക നിരക്ക് തീർത്ഥാടകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.

ഹജ്ജ് യാത്രാ നിരക്ക് കുറയ്ക്കുന്നതിനും കൂടുതൽ സുതാര്യവും മത്സരപരവുമായ ടെൻഡർ പ്രക്രിയ നടപ്പിലാക്കുന്നതിനും അടിയന്തിര നടപടിയുണ്ടാകണമെന്ന് അദ്ദേഹം സർക്കാറിനോട് ആവശ്യപ്പെട്ടു.

Tags