ക​രി​ക്ക​ക​ത്ത് യു​വാ​ക്ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേസിൽ മൂന്നുപേർകൂടി അറസ്റ്റിൽ

google news
ftudu

തി​രു​വ​ന​ന്ത​പു​രം : ക​രി​ക്ക​ക​ത്ത് യു​വാ​ക്ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ. ചാ​ക്ക സ്വ​ദേ​ശി​ക​ളാ​യ ഉ​മേ​ഷ് ബാ​ബു (28), പ്ര​മോ​ദ് (35) നി​തി​ൻ രാ​ജ് (25) എ​ന്നി​വ​രെ​യാ​ണ് പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ നേ​ര​േ​ത്ത അ​റ​സ്റ്റി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ക​രി​ക്ക​കം ഉ​ത്സ​വ​ത്തി​നി​ട​യി​ലാ​ണ് ഗാ​ന​മേ​ള കേ​ട്ടു​കൊ​ണ്ടി​രു​ന്ന ജ​യ​ദേ​വ​െ​ന​യും സു​ഹൃ​ത്തു​ക്ക​ളാ​യ വി​ഷ്ണു​ദാ​സ്, വി​നീ​ത് എ​ന്നി​വ​രെ​യും ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ട്ടം​ഗ​സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

വെ​ട്ടു​ക​ത്തി​കൊ​ണ്ട് ജ​യ​ദേ​വ​ന്‍റെ ത​ല​യി​ൽ വെ​ട്ടു​ക​യും വി​ഷ്ണു​ദാ​സ് വി​നീ​ത് എ​ന്നി​വ​രെ ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ചു​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ലു​ള്ള മ​റ്റു​പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags