നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തിയെ കാ​പ്പ നി​യ​മം ലം​ഘി​ച്ച​തി​ന് അറസ്റ്റ് ചെയ്തു

google news
arrest1

കോ​ട്ട​യം: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ നി​യ​മം ലം​ഘി​ച്ച​തി​ന്​ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. കു​ട​മാ​ളൂ​ർ ചി​റ്റ​ക്കാ​ട്ട് കോ​ള​നി​യി​ൽ പു​ളി​ക്ക​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ലോ​ജി ജെ​യിം​സി​നെ​യാ​ണ്​ (ലോ​ജി കു​ട്ട​ൻ- 29) വെ​സ്റ്റ്‌ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട്ട​യം വെ​സ്റ്റ്, പാ​ലാ, മേ​ലു​കാ​വ് സ്റ്റേ​ഷ​നു​ക​ളി​ൽ കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക​ശ്ര​മം, അ​ടി​പി​ടി, മോ​ഷ​ണം തു​ട​ങ്ങി​യ ക്രി​മി​ന​ൽ​കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഇ​യാ​ൾ​ക്കെ​തി​രെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​പ്പ നി​യ​മ​പ്ര​കാ​രം ഒ​മ്പ​ത്​ മാ​സ​ത്തേ​ക്ക് ജി​ല്ല​യി​ൽ നി​ന്നും ഇ​യാ​ളെ നാ​ടു​ക​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ ഇ​യാ​ൾ ഉ​ത്ത​ര​വ് ലം​ഘി​ച്ച് ജി​ല്ല​യി​ലേ​ക്ക് ക​ട​ന്ന​താ​യി എ​സ്.​പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​സ്റ്റ്‌ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വെ​സ്റ്റ്‌ എ​സ്.​ഐ റി​ന്‍സ് എം. ​തോ​മ​സ്‌, സി.​പി.​ഒ​മാ​രാ​യ കാ​നേ​ഷ്, സു​രേ​ഷ്. എ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags