കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്‌റ്റേഷനില്‍ പരാതിക്കാരിക്കും സി. ഐക്കും മര്‍ദ്ദനം: പളളിക്കുന്ന് സ്വദേശിയായ യുവാവ് റിമാന്‍ഡില്‍

google news
fgh

കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ പരാതിക്കാര്യം സംസാരിച്ചുകൊണ്ടിരിക്കെ  എതിര്‍കക്ഷിയായ യുവാവ് പൊലിസ് ഇന്‍സ്‌പെക്ടര്‍ ബിനുമോഹനെയും യുവതിയെയും മര്‍ദ്ദിച്ചു. പരുക്കേറ്റ  സി. ഐ ബിനുമോഹന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്‌സ തേടി. സംഭവത്തില്‍ കണ്ണൂര്‍ ബാങ്ക് റോഡില്‍ വി.കെ. ആര്‍ ഡ്രഗ് ലൈസന്‍സെന്ന സ്ഥാപനം നടത്തുന്ന പളളിക്കുന്ന് പന്നേന്‍പാറ ഓര്‍ക്കിഡില്‍ ഷരീഫിനെ(42) പൊലിസ് അറസ്റ്റു ചെയ്തു. വ്യാഴാഴ്ച്ച വൈകുന്നേരമാണ് അഞ്ചുമണിക്കാണ് സംഭവം. സ്‌റ്റേഷനില്‍ ലഭിച്ച കാണിച്ചേരി സ്വദേശിനിയായ യുവതിയുടെ പരാതിയെ കുറിച്ചു അന്വേഷിക്കാന്‍ എതിര്‍കക്ഷിയായ ഷരീഫിനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി സംസാരിക്കുന്നതിനിടെ ഇയാള്‍ പരാതിക്കാരിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇതു തടയുന്നതിനിടെ പൊലിസ് ഇന്‍സ്‌പെക്ടര്‍ ബിനുമോഹനെ ഷെരീഫ് കൈയ്യേറ്റം ചെയ്തുവെന്നാണ് പരാതി. സി. ഐയ്ക്കു കൈകൊണ്ടാണ് മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് അക്രമാസക്തനായ ഷെരീഫിനെ  സ്‌റ്റേഷനിലുണ്ടായിരുന്ന മറ്റു പൊലിസുകാര്‍ ബലം പ്രയോഗിച്ചു അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ  പൊലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു കേസെടുത്തു കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags