കണ്ണൂർ കൊട്ടിയൂരിൽ കൃഷിയിടത്തിൽ ഇറങ്ങിയ കടുവ കമ്പിവേലിയിൽ കുടുങ്ങി

google news
A tiger landed in a farm in Kottiyur, Kannur and got stuck in a wire fence

കണ്ണൂർ: കണ്ണൂരിൽ കൃഷിയിടത്തിലെ കമ്പിവലയിൽ കടുവ കുടുങ്ങി. കൊട്ടിയൂർ പന്നിയാം മലയിലാണ് സംഭവം. ചെവ്വാഴ്ച്ച രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പി വേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടെത്തിയത്. റബ്ബർ വെട്ടാൻ പോയവരാണ് കടുവയുടെ അലർച്ച കേട്ട് സ്ഥലത്തെത്തിയത്. 

നാട്ടുകാർ വിവരമറിയിച്ചു നെതുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. നിലവിൽ ആളുകളെ പ്രദേശത്തേക്ക് കടത്തിവിടുന്നില്ല. വനഞിനോട് ചേർന്ന പ്രദേശമായതിനാൽ ഇവിടെ വന്യമൃഗ ശല്യം അതിരൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

Tags