കണ്ണൂർ രാമതെരുവില്‍ വീട്ടമ്മയ്ക്ക് അയല്‍വാസിയുടെ കുത്തേറ്റ് ഗുരുതരപരുക്ക്
anitha

വളപട്ടണം : കണ്ണൂര്‍ നഗരത്തിലെ  പൊടിക്കുണ്ടിനടുത്തെ രാമതെരുവില്‍ വീട്ടമ്മയെ കുത്തിപരുക്കേല്‍പ്പിച്ചു. അയല്‍വാസിയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ വീട്ടമ്മ കണ്ണൂര്‍ എ.കെ.ജി സഹകരണാശുപത്രിയില്‍ അതിതീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. വാക്തര്‍ക്കത്തെ തുടര്‍ന്ന് കഴുത്തിനാണ് ഇവര്‍ക്ക് കുത്തേറ്റത്. 

രാമതെരുവിലെ അനിതാ പുരുഷോത്തമനാണ് ഇന്നലെ വൈകുന്നേരം കുത്തേറ്റത്. അയല്‍വാസിയായ രാമതെരുവിലെ റിജേഷിനെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. മുന്‍വൈരാഗ്യമാണ് അക്രമകാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

Share this story