കണ്ണൂർ മട്ടന്നൂരിൽ യുവാവിനെ കുത്തിക്കൊന്ന സുഹൃത്ത് റിമാൻഡിൽ

Kannur's friend who stabbed a young man to death in Mattannur is on remand
Kannur's friend who stabbed a young man to death in Mattannur is on remand

മട്ടന്നൂര്‍ : മട്ടന്നൂർ നഗരസഭയിലെ നടുവനാട് മദ്യലഹരിയിൽ പാറശാല സ്വദേശിയായ യുവാവിനെ കുത്തിക്കൊന്ന സുഹൃത്തിനെ മട്ടന്നൂർ പൊലിസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് പ്രതിയെ ചെയ്തു.

തിരുവനന്തപുരം പാറശാല സ്വദേശിയായ ജസ്റ്റിന്‍ രാജാ(34) ണ് മരിച്ചത്. സംഭവത്തിന്പിന്നാലെ സുഹൃത്തായ രാജ ദുരൈയെ മട്ടന്നൂര്‍പൊലീസ് മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും പാറശാല സ്വദേശികളാണ്.നടുവനാട് നിടിയാഞ്ഞിരത്ത് ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം.

ജസ്റ്റിന്‍ രാജും രാജയും ചേര്‍ന്ന്നിടിയാഞ്ഞിരത്തെ രാജയുടെ വാടക വീട്ടില്‍ ഇരുന്ന്മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. വാക്കേറ്റത്തിനിടെ രാജ ജസ്റ്റിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. രാജയുടെ കുട്ടി സമീപത്തെ കടയില്‍ചെന്നു വിവരം പറഞ്ഞതോടെ നാട്ടുകാര്‍ സംഭവം അറിയുകയായിരുന്നു. ഉടന്‍ തന്നെ ജസ്റ്റിനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .

ഇരുവരും ചാവശേരിയിലെ ഇന്റര്‍ലോ ക്ക്സ്ഥാപനത്തിലെ ജീവനക്കാരാണ് . രാജയുടെ കുടുംബവും ഇവിടെതന്നെയാ ണ്താമസിക്കുന്നത്. മട്ടന്നൂര്‍ ടൗണ്‍ സ്റ്റേഷന്‍ സി ഐ. എം അനിലിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയത്.

Tags