ഷാജിയുടെ മരണത്തിൽ സമഗ്രാന്വേഷണം വേണം ബന്ധുക്കൾ ഗവര്‍ണര്‍ക്ക് പരാതി നല്‍കി

google news
shaji

കണ്ണൂര്‍: കണ്ണൂരിലെ നൃത്താധ്യാപകൻ കണ്ണൂർ സൗത്ത് റെയിൽ വെസ്റ്റേഷനു സമീപം താമസിക്കുന്ന പി.എന്‍. ഷാജിയെ മരണത്തിലേക്ക് നയിച്ച രാഷ്ട്രീയ ഇടപെടലുകളെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് പരാതി നല്‍കി. 

സംഭവത്തിന് പിന്നില്‍   രഹസ്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി ഷാജിക്കെതിരായ തീരുമാനങ്ങളുണ്ടാകുമെന്ന ഭയമാണ് മരണത്തിലേക്ക് നയിച്ചത്. മാര്‍ഗം കളിയില്‍ മികച്ച വൈദഗ്ദ്യമുള്ള അധ്യാപകനാണ് ഷാജി. കലോത്സവ വേദികളില്‍ നിക്ഷ്പക്ഷനായി വിധികര്‍ത്താവാണ് അദ്ദേഹം. സംഭവത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി ലഭിക്കുന്ന വിധത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തണം. വിഷയത്തില്‍ ഗവര്‍ണറുടെ അടിയന്തര ശ്രദ്ധപതിയണമെന്നും പരാതിയില്‍ പറയുന്നു.

Tags