കണ്ണൂരിൽ സ്‌കൂട്ടര്‍ ലോറിയുമായി കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

fgg

കണ്ണൂര്‍: ഇരിട്ടിയില്‍ സ്‌കൂട്ടര്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയുമായി കൂട്ടിയിടിച്ച്  വിദ്യാര്‍ത്ഥി മരിച്ചു. ഇരിട്ടി കോറമുക്കില്‍ മുഹമ്മദ് റസിനാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ തകര്‍ന്നു.

ഇന്നലെ രാത്രി 9.45ന് കീഴൂര്‍ കുന്നിലാണ് സംഭവം. പയഞ്ചേരി സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയുമായി കൂട്ടയിടിക്കുകയായിരുന്നു. 
 

Tags