‘അറസ്റ്റ് രേഖപ്പെടുത്തിയത് പുതിയൊരു കാര്യമല്ലല്ലോ, കൂടുതല്‍ പ്രതികരിക്കാനില്ല’ ; എം വി ഗോവിന്ദന്‍

mv govindhan
mv govindhan

കണ്ണൂര്‍: പി പി ദിവ്യ പൊലീസിന് മുമ്പില്‍ കീഴടങ്ങിയതില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അറസ്റ്റ് രേഖപ്പെടുത്തിയത് പുതിയൊരു കാര്യമല്ലല്ലോയെന്നാണ് എം വി ഗോവിന്ദന്റെ പ്രതികരണം. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

Naveen Babu's death: PP Divya was taken to the women's jail in Kannur

അതേസമയം, പി പി ദിവ്യയെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പള്ളിക്കുന്നിലെ വനിത ജയിലിലായിരിക്കും ദിവ്യയെ പാര്‍പ്പിക്കുക. അടുത്ത മാസം 12-ാം തിയതി വരെയാണ് റിമാന്‍ഡ് കാലാവധി. കനത്ത പൊലീസ് സുരക്ഷയോടെയാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയത്.

Tags