കണ്ണൂർ ഉളിയിൽ പെട്രോൾ ബോംബേറ്; മട്ടന്നൂർ എയർപോർട്ട് ജീവനക്കാരന് പരിക്കേറ്റു
kannur
കണ്ണൂർ വിളക്കോട് ലോറിക്ക് നേരെ കല്ലേറുണ്ടായി. ചെങ്കൽ ലോഡിറക്കിയ ശേഷം മടങ്ങിയ ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്. വാഹനത്തിൻ്റെ ഗ്ലാസ് തകർന്നു.

കണ്ണൂർ ഉളിയിൽ പെട്രോൾ ബോംബേറ്. മട്ടന്നൂർ എയർപോർട്ട് ജീവനക്കാരൻ പുന്നാട് സ്വദേശി നിവേദിന് പരിക്കേറ്റു. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു ഇയാൾ. നിവേദിനെ ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിനിടെ നരയൻപാറയിലും വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞുപത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്.അതിനിടെ കണ്ണൂർ വിളക്കോട് ലോറിക്ക് നേരെ കല്ലേറുണ്ടായി. ചെങ്കൽ ലോഡിറക്കിയ ശേഷം മടങ്ങിയ ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്. വാഹനത്തിൻ്റെ ഗ്ലാസ് തകർന്നു.

അതേസമയം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോ​ഗമിക്കുന്നതിനിടെ വ്യാപക അക്രമ സംഭവങ്ങൾ. പലയിടത്തും കെ എസ് ആർ ടി സി വാഹനങ്ങൾക്ക് നേരെ ഉൾപ്പെടെ കല്ലേറ് ഉണ്ടായി.

Share this story