കണ്ണൂരിൽ ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ സ്വർണമാല കവർന്നു

google news
robbery

പ​യ്യ​ന്നൂ​ര്‍: ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ ക​രി​വെ​ള്ളൂ​ർ പാ​ല​ക്കു​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച 3.15ഓ​ടെ​യാ​ണ് സം​ഭ​വം. ക​രി​വെ​ള്ളൂ​ർ പാ​ല​ക്കു​ന്നി​ലെ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യും ക​രി​വെ​ള്ളൂ​ർ ബ​സാ​റി​ൽ ക​ട​ല വ്യാ​പാ​രം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന കെ. ​രാ​ഘ​വ​ന്റെ ഭാ​ര്യ പി.​വി. അ​മ്മി​ണി​യു​ടെ മൂ​ന്നേ​കാ​ൽ പ​വ​ൻ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്.

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞ് ക​ണ്ണൂ​രി​ലെ​ത്തി​യ ഇ​രു​വ​രും പു​ല​ർ​ച്ച കൊ​ല്ലൂ​രി​ലേ​ക്കു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ പാ​ല​ക്കു​ന്ന് ബ​സ് സ്റ്റോ​പ്പി​ലി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​ക​വേ പി​ന്നാ​ലെ കൂ​ടി​യ ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് മാ​ല ക​വ​ര്‍ന്ന​ത്. പു​ല​ർ​ച്ച ദ​മ്പ​തി​ക​ൾ ഇ​രു​ട്ടി​ൽ ന​ട​ന്നു​പോ​കു​ന്ന​തു​ക​ണ്ട് പി​ന്നാ​ലെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം മൊ​ബൈ​ല്‍ ടോ​ര്‍ച്ചി​ലെ വെ​ട്ടം കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ടോ​ര്‍ച്ചെ​ടു​ത്തി​ല്ലേ എ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന ടോ​ര്‍ച്ചെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​മ്മി​ണി​യു​ടെ ക​ഴു​ത്തി​ൽ​നി​ന്ന് മാ​ല​പൊ​ട്ടി​ച്ച് തൊ​ട്ട​ക​ലെ കാ​ത്തു​നി​ല്‍ക്കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ട്ട​ത്. ഇ​വ​രു​ടെ പ​രാ​തി​യി​ൽ പ​യ്യ​ന്നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് പാ​ല​ക്കു​ന്നി​ലെ പെ​ട്രോ​ൾ​പ​മ്പി​ലെ നി​രീ​ക്ഷ​ണ കാ​മ​റ പ​രി​ശോ​ധി​ച്ചു. ദൃ​ശ്യ​ത്തി​ൽ മോ​ഷ്ടാ​ക്ക​ൾ ബൈ​ക്കി​ൽ അ​തി​വേ​ഗം കാ​ലി​ക്ക​ട​വ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​താ​യി ക​ണ്ടെ​ത്തി. ബൈ​ക്ക് ന​മ്പ​ർ പ​രി​ശോ​ധി​ച്ച് ഉ​ട​മ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​ലീ​സ്.
 

Tags