'ആര് വന്നിട്ടും കാര്യമില്ല' കണ്ണൂരിൽ നോട്ട കുത്തിയത് മൂവായിരത്തിലധികം പേർ

NOTE


കണ്ണൂർ : 'ആര് വന്നിട്ടും കാര്യമില്ല'  കണ്ണൂർ  ജില്ലയിൽ നോട്ട കുത്തിയത് 3574 പേർ.അതേസമയം   ഇഞ്ചോട് ഇഞ്ച് പോരാട്ടം പ്രതീക്ഷിച്ച കണ്ണൂരിൽ എം.വി. ജയരാജനെതിരെ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ വിജയത്തിലേക്ക്. 

സ്വന്തം നാട്ടിൽ അടിപതറിയിരിക്കുകയാണ്  മുഖ്യമന്ത്രി പിണറായി വിജയൻ  . കണ്ണൂർ മണ്ഡലത്തിൽ സുധാകരന്റെ ഭൂരിപക്ഷം 46107  കടന്നു. എന്നാൽ എൽ ഡി എഫ് സ്ഥാനാർഥി  എം.വി. ജയരാജൻ 168414 വോട്ടുകളുമായി പിന്നാലെയുണ്ട് .