റയിൽവേ സ്റ്റേഷനിൽ കുടുംബശ്രീ വനിതകളുടെ നല്ല നാടൻരുചിയുള്ള ഭക്ഷണവുമായി ടെയ്ക്ക് എവേ കൗണ്ടർ’

kudunbasree food stall at railway station
kudunbasree food stall at railway station

ആദ്യം കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് കൗണ്ടർ പ്രവർത്തിക്കുക

ആലപ്പുഴ : റെയിൽവേ സ്റ്റേഷനുകൾക്കു സമീപം നല്ല നാടൻരുചിയുള്ള ഭക്ഷണവുമായി കുടുംബശ്രീ വനിതകളുടെ ‘ടെയ്ക്ക് എവേ കൗണ്ടർ’ എത്തുന്നു. പാഴ്സൽ കൗണ്ടറുകളാണ് തുറക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിൽ ഓരോ കൗണ്ടർ വീതമാണു തുടങ്ങുക. 

ആദ്യം കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് കൗണ്ടർ പ്രവർത്തിക്കുക. സ്ഥലം ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ സ്റ്റേഷനുകളിലേക്കു വ്യാപിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. രാവിലെ മുതൽ രാത്രി എട്ടുവരെ കൗണ്ടർ പ്രവർത്തിക്കും. 

പ്ലാറ്റ്ഫോമിൽ കൗണ്ടർ തുടങ്ങാൻ റെയിൽവേയുടെ അനുമതി വേണം. ഇതിനായി കുടുംബശ്രീ മിഷൻ ശ്രമം തുടങ്ങി. അനുമതി ലഭിക്കാത്തയിടങ്ങളിൽ സ്റ്റേഷനു പുറത്തുള്ള കെട്ടിടങ്ങളിൽ ഒരുക്കും. അല്ലെങ്കിൽ വാഹനത്തിൽനിന്നു വിതരണം ചെയ്യുന്ന ഫുഡ് ട്രക്ക് സംവിധാനമൊരുക്കും.  

Tags

News Hub