പൊലീസുകാരിയെ ഭര്‍ത്താവ് വീട്ടിൽ കയറി വെട്ടിക്കൊന്നത് ആസൂത്രിതമെന്ന് പൊലിസ് ; കുടുംബവഴക്ക് അരുംകൊലയ്ക്ക് കാരണമായി

karivelloor
karivelloor

പെട്രോൾ ദിവ്യ ശ്രിയുടെ ദേഹത്ത് ഒഴിക്കാൻ ശ്രമിച്ചത് കഴിയാതെ യോടെയാണ് കഴുത്തിനു വെട്ടിയത്. ഇതു തടയാൻ ശ്രമിച്ചപ്പോൾ കൈകൾക്കും വെട്ടേറ്റു. ഇതു തടയാൻ വന്ന പിതാവ് വാസുവിന് കൈകൾക്കും വയറിനുമാണ് വെട്ടേറ്റത്.

കണ്ണൂര്‍ : കരിവള്ളൂരിൽ പൊലിസുകാരിയെ വീട്ടിൽ കയറി ഭർത്താവ് വെട്ടിക്കൊന്നത് ആസൂത്രിതമാണെന്ന് പൊലിസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അതിക്രൂരമായ ആക്രമണം നടത്തിയ ഭര്‍ത്താവ് രാജേഷ് ഒളിവിലാണ്.

കരിവള്ളൂര്‍ പലിയേരി ദിവ്യശ്രീയാണ് മരിച്ചത്. കാസര്‍ക്കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് മരിച്ച ദിവ്യശ്രീ. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ദിവ്യശ്രീയുടെ അച്ഛന്‍ വാസുവിനും വെട്ടേറ്റു. കഴുത്തിനും വയറിനും വെട്ടേറ്റ വാസുവിനെ ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ ബി.എം. എച്ച് ആശുപത്രിയിലെത്തിച്ചു.

karivelloor

വ്യാഴാഴ്ച്ച വൈകീട്ട് ആറു മണിയോടെ വീട്ടിലെത്തിയാണ് രാജേഷ് ആക്രമണം നടത്തിയത്. ആസൂത്രിത കൊലപാതകമാണ് അരങ്ങേറിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കൊലനടത്താനായി പെട്രോളും മാരക യുധമായ കൊടുവാളുമായി രാജേഷ് വീട്ടിലെത്തുകയായിരുന്നു.

പെട്രോൾ ദിവ്യ ശ്രിയുടെ ദേഹത്ത് ഒഴിക്കാൻ ശ്രമിച്ചത് കഴിയാതെ യോടെയാണ് കഴുത്തിനു വെട്ടിയത്. ഇതു തടയാൻ ശ്രമിച്ചപ്പോൾ കൈകൾക്കും വെട്ടേറ്റു. ഇതു തടയാൻ വന്ന പിതാവ് വാസുവിന് കൈകൾക്കും വയറിനുമാണ് വെട്ടേറ്റത്. ഇദ്ദേഹത്തിൻ്റെ നിലയും ഗുരുതരമാണ്. കുടുംബവഴക്കിനെ തുടർന്ന് ഏറെ നാളായി ദമ്പതികൾ അകന്നു കഴിയുകയായിരുന്നു.

ഇതിൻ്റെ വൈരാഗ്യത്തിലാണ് പ്രതിയായ രാജേഷ് ആസുത്രിത കൊലപാതകം നടത്തിയത്. പയ്യന്നൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ഉന്നത പൊലിസ് സംഘം സ്ഥലത്തെത്തി മുതദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പ്രതിയായ ഭർത്താവ് രാജേഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഒളിവിലുള്ള ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Tags