കണ്ണൂരിൽ പതിനഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ചെങ്കല്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍

rape

മയ്യില്‍ : പതിനഞ്ചുവയസുകാരിയെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ചെങ്കല്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. കൊളച്ചേരി മുക്കിലെ ടി.വി നിസാറിനെയാ(40)നെയാണ് മയ്യില്‍ എസ്. ഐ കെ.വി ദിനേശനും സംഘവും അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു സംഭവം. തുടര്‍ന്ന് പെണ്‍കുട്ടി മയ്യില്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടി എട്ടാം ക്‌ളാസില്‍ പഠിക്കുമ്പോഴും ഈയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പരാതിയിലുണ്ട്.വിവരം പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും പരാതിയുണ്ട്.

Share this story