സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​സ്ഥാ​ന​ത​ല​ത്തി​ൽ ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കും : മന്ത്രി ബിന്ദു

google news
Minister R Bindu

മു​ന്നാ​ട് : സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​സ്ഥാ​ന​ത​ല​ത്തി​ൽ ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു. ഏ​കീ​കൃ​ത ക​ലോ​ത്സ​വം മു​മ്പ്‌ ന​ട​ന്നി​രു​ന്നെ​ങ്കി​ലും തു​ട​ർ​ച്ച​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മു​ന്നാ​ട് പീ​പി​ൾ​സ് കോ​ള​ജി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​ൻ ക​ലോ​ത്സ​വം സ​മാ​പ​ന​ച്ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

അ​പ​ര​വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന കാ​ല​ത്ത് അ​തി​നെ​തി​രെ, ക​ലോ​ത്സ​വ​ങ്ങ​ൾ പ്ര​തി​രോ​ധം തീ​ർ​ക്കു​ക​യാ​ണ്. മ​ണി​പ്പൂ​രി​ൽ അ​തി​ക്ര​മം നേ​രി​ട്ട കു​ട്ടി​ക​ൾ​ക്ക് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വാ​തി​ൽ തു​റ​ന്നു. ഈ ​ക​ലോ​ത്സ​വ​ത്തി​ൽ അ​വി​ടെ നി​ന്നെ​ത്തി​യ കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ വി​ജ​യം നേ​ടി. ഗാ​ന്ധി​യെ ഇ​ല്ലാ​താ​ക്കി​യ മ​നു​ഷ്യ​നെ മ​ഹ​ത്ത്വ​വ​ത്ക​രി​ക്കു​ന്ന അ​ധ്യാ​പി​ക​മാ​ർ​പോ​ലും ഉ​ണ്ടാ​കു​ന്ന കാ​ല​ത്ത് ഇ​തി​നൊ​ക്കെ എ​തി​രെ സം​വ​ദി​ക്കാ​നു​ള്ള വേ​ദി ക​ലോ​ത്സ​വം ന​ൽ​കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

യൂ​നി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ടി.​പി. അ​ഖി​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ടി ഗാ​യ​ത്രി വ​ർ​ഷ, സം​വി​ധാ​യ​ക​ൻ ആ​മി​ർ പ​ള്ളി​ക്കാ​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. സം​ഘാ​ട​ക​സ​മി​തി ജ​ന. ക​ൺ​വീ​ന​ർ ബി​പി​ൻ​രാ​ജ് പാ​യം സ്വാ​​ഗ​ത​വും വി​ഷ്ണു ചേ​രി​പ്പാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags