കല്ലടിക്കോട് അപകടം; മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ലോറിയുടെ ഡ്രൈവറെ പ്രതിയാക്കും
Dec 13, 2024, 06:00 IST


ലോറി ഓടിച്ചിരുന്ന നിലമ്പൂര്‍ സ്വദേശിയെ പ്രതിയാക്കി കേസെടുക്കും.
കല്ലടിക്കോട് നാല് വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ സിമന്റ് ലോറി മറിഞ്ഞത് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനമിടിച്ചെന്ന് മോട്ടോര്‍ വാഹന വകുപ്പ്.
ലോറി ഓടിച്ചിരുന്ന നിലമ്പൂര്‍ സ്വദേശിയെ പ്രതിയാക്കി കേസെടുക്കും. അമിത വേഗതയില്‍ എത്തിയ ഈ ലോറിയുടെ പിന്‍ഭാഗത്ത് ഇടിച്ചാണ് സിമന്റ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്.
തുടര്‍ പരിശോധനകള്‍ നടത്തി നടപടികള്‍ സ്വീകരിക്കും. സിമന്റ് ലോറി ഡ്രൈവറുടെ വിശദമായ മൊഴി രേഖപ്പെടുത്തിയെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ലോറി കല്ലടിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.