നിർണായക തീരുമാനവുമായി കലാമണ്ഡലം : മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു

google news
mohiniyattam

തൃശൂർ: കലാമണ്ഡലത്തിൽ മോ​ഹിനിയാട്ടം പഠിക്കാൻ ഇനി ആൺകുട്ടികൾക്കും പ്രവേശനം .  ഇന്നത്തെ ഭരണ സമിതി യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായിരിക്കുന്നത്. ലിംഗ ഭേദമെന്യേ കലാമണ്ഡലത്തിൽ എല്ലാവർക്കും പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു.

ഭരണസമിതി ഈ വിഷയത്തിൽ ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തത്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തീയറ്റർ ആന്റ് പെർഫോമൻസ് മേക്കിങ്ങിലും കോഴ്സുകൾ ആരംഭിക്കും. കരിക്കുലം കമ്മറ്റിയാണ് പാഠ്യപദ്ധതി തീരുമാനിക്കുക. ചരിത്രമുഹൂർത്തം എന്നാണ് നീനാപ്രസാദും ക്ഷേമാവതിയും തീരുമാനത്തെ വിശേഷിപ്പിച്ചു. മോഹിനി ആയിരിക്കണം മോഹിനിയാട്ടം പഠിക്കോണ്ടതെന്നായിരുന്നു സത്യഭാമയുടെ വിവാദ പരമാർശനം.

Tags