ആർ.എൽ.വി. രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്: കലാമണ്ഡലം സത്യഭാമ കോടതിയിൽ ഹാജരായി

sathyabhama

കൊച്ചി: മോഹിനിയാട്ടം കലാകാരന്‍ ആർ.എൽ.വി. രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ മോഹിനിയാട്ടം നർത്തകി കലാമണ്ഡലം സത്യഭാമ കോടതിയിൽ ഹാജരായി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഇവർ കോടതിയിൽ ഹാജരായത്. കേസിൽ സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.

നെടുമങ്ങാട് എസ്‌സി എസ്ടി പ്രത്യേക കോടതിയിൽ ഒരാഴ്ചയ്ക്കുള്ളിൽ ഹാജാരാകാനാണ് ജസ്റ്റിസ് കെ.ബാബു നിർദേശിച്ചത്. ജാമ്യാപേക്ഷ നൽകിയാൽ അന്നുതന്നെ തീർപ്പാക്കാനും നെടുമങ്ങാട് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ സത്യഭാമ ജാതി അധിക്ഷേപം നടത്തിയത്. സംഭവത്തിൽ പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
 

Tags