കലാമണ്ഡലത്തില്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്റെ മോഹിനിയാട്ടം ചൊവ്വാഴ്ച

google news
rlv

തൃശൂര്‍: ചെറുതുരുത്തി കലാമണ്ഡലത്തില്‍ ഇന്നലെ വൈകിട്ട് നടത്താന്‍ നിശ്ചയിച്ചിരുന്ന ആര്‍.എല്‍.വി. രാമകൃഷ്ണന്റെ മോഹിനിയാട്ടം ചൊവ്വാഴ്ചയിലേക്ക് മാറ്റി. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടിയാണ് മാറ്റത്തിനു കാരണമെന്ന് അധികൃതര്‍ അറിയിച്ചു.  രാമകൃഷ്ണനെതിരേ നടന്ന അധിക്ഷേപത്തിനു പിന്നാലെയാണ് മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അദ്ദേഹത്തെ വിദ്യാര്‍ഥി യൂണിയന്‍ ക്ഷണിച്ചത്. 

കലാമണ്ഡലത്തില്‍ ആദ്യമായണ് ഇത്തരമൊരു ക്ഷണം കിട്ടുന്നതെന്നും ക്ഷണം സ്വീകരിക്കുന്നതായും രാമകൃഷ്ണന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. കലാമണ്ഡലത്തില്‍ ഗവേഷക വിദ്യാര്‍ഥിയായിരുന്നു രാമകൃഷ്ണന്‍.

Tags