സ്വിഫ്റ്റിന് വഴി തെറ്റിയിട്ടില്ല ; തിരുവനന്തപുരം- മൂകാംബിക സർവീസ് നടത്തുന്നില്ലെന്ന് കെഎസ്ആർടിസി
KSRTC Swift bus

സ്വിഫ്റ്റ് ബസിന് വഴി തെറ്റിയിട്ടില്ലെന്ന് കെഎസ്ആർടിസി. തിരുവനന്തപുരത്ത് നിന്ന് മൂകാംബികയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. യാത്രക്കാരെ വിളിച്ച് വിവരങ്ങൾ തിരക്കിയെന്നായിരുന്നു കെഎസ്ആർടിസിയുടെ വിശദീകരണം.

മൂകാംബികയിലേക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയില്‍ എത്തിയെന്ന വാര്‍ത്ത കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലരും ഇതിന്‍റെ വാര്‍ത്ത കട്ടിംഗും, ചില പ്രദേശിക ചാനലുകള്‍ ചെയ്ത വിഡിയോകളും ഇതിന്‍റെ ഭാഗമായി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണവുമായി കെഎസ്ആര്‍ടിസി രംഗത്തെത്തി.

Share this story