വയനാട്ടില്‍ മത്സരം താനും രാഹുല്‍ ഗാന്ധിയും തമ്മില്‍, എല്‍ഡിഎഫിനെ സംബന്ധിച്ച് അത്ര പ്രാധാന്യമില്ല ഈ തെരെഞ്ഞെടുപ്പ് ; കെ സുരേന്ദ്രന്‍

surendran

വയനാട്ടില്‍ മത്സരം താനും രാഹുല്‍ ഗാന്ധിയും തമ്മിലെന്ന് കെ സുരേന്ദ്രന്‍. ഇന്ത്യ മുന്നണിയുടെ ഒര്‍ജിനല്‍ സ്ഥാനാര്‍ഥിക്കെതിരെയാണ്
തന്റെ മത്സരം. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും മാറില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫിനെ സംബന്ധിച്ച് അത്ര പ്രാധാന്യമില്ല ഈ തെരെഞ്ഞെടുപ്പെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഇക്കൊല്ലം ബിജെപി കേരളത്തില്‍ രണ്ടക്ക സീറ്റ് നേടുമെന്നാണ് മോദിജി പറഞ്ഞത്.

വയനാട്ടില്‍ കോണ്‍ഗ്രസിന് മേല്‍ക്കോയ്മ ഉണ്ടെന്ന് പറയുന്നത് പ്രതികൂലമാവില്ല. നെഹ്‌റു കുടുംബത്തിന്റെ കുത്തകയായിരുന്ന അമേഠിയില്‍ വരെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ് ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി വയനാട്ടുകാര്‍ക്ക് ഒട്ടും സ്വീകാര്യനല്ലെന്നും അദ്ദേഹം എന്ത് ചെയ്തില്ല എന്നത് വോട്ട് ആകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രനേതൃത്വമാണ് വയനാട് ജില്ലയില്‍ എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. രാഹുല്‍ഗാന്ധിക്കെതിരെ ശക്തമായ മത്സരം വേണം എന്നാണ് കേന്ദ്രം നേതൃത്വം അറിയിച്ചതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Tags