സ്ഥാനാര്‍ഥിയായ ശേഷം വയനാട്ടില്‍ എത്തുന്ന കെ സുരേന്ദ്രന് ഇന്ന് സ്വീകരണം നല്‍കും

google news
k surendran

സ്ഥാനാര്‍ഥിയായ ശേഷം വയനാട്ടില്‍ എത്തുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഇന്ന് സ്വീകരണം നല്‍കും. വൈകിട്ട് മൂന്നിന് കല്‍പ്പറ്റയിലാണ് റാലിയോടുകൂടി സ്വീകരണം നല്‍കുക. ഇന്ന് വൈകിട്ട് പാര്‍ട്ടി നേതാക്കളുമായി സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും.

രാഹുല്‍ ഗാന്ധിക്കെതിരെ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന കേന്ദ്ര നേതൃത്വത്തിന് നിലപാടാണ് സുരേന്ദ്രനെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ കാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 68000 വോട്ടുകള്‍ മാത്രമാണ് എന്‍ഡിഎ മുന്നണിക്ക് ലഭിച്ചിരുന്നത്. ബിഡിജെഎസില്‍ നിന്ന് ഇത്തവണ ബിജെപി സീറ്റ് ഏറ്റെടുക്കുകയായിരുന്നു.

Tags