സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ.സുരേന്ദ്രൻ

google news
k surendran
വേർതിരിച്ചു കാണുന്നുണ്ടെങ്കിൽ അവർ ഇനി എത്ര വലിയ സർവജ്ഞപീഠം

ആർ എൽ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം  പ്രതികരിച്ചത്.

‘കലയിൽ ജാതിയോ, നിറമോ, വർണ്ണമോ, ലിംഗമോ, സമ്പന്നനോ, ദരിദ്രനോ എന്ന വേർതിരിവില്ല. കലാമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും ഇതിനെല്ലാം അതീതരാണ്.

അങ്ങനെ ആരെങ്കിലും വേർതിരിച്ചു കാണുന്നുണ്ടെങ്കിൽ അവർ ഇനി എത്ര വലിയ സർവജ്ഞപീഠം ഏറിയാലും അജ്ഞരായി തന്നെ ഭവിക്കും. അഹങ്കാരവും അഞ്ജതയും അന്യരെ ആക്ഷേപിക്കാനാരും ഉപയോഗിക്കരുത്. ആർ. എൽ. വി രാമകൃഷ്ണനൊപ്പം.’ എന്ന് അദ്ദേഹം കുറിച്ചു.

Tags