കെ സുരേന്ദ്രന് തോൽക്കാനുള്ള അവസരം വയനാട്ടിലെ ജനങ്ങൾ നൽകും : കെ മുരളീധരൻ

google news
surendran

തൃശ്ശൂർ: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് തോൽക്കാനുള്ള അവസരം വയനാട്ടിലെ ജനങ്ങൾ നൽകുമെന്ന് കോൺഗ്രസ് നേതാവും തൃശ്ശൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ കെ. മുരളീധരൻ. രാഹുൽ ഗാന്ധിയെ പാർലമെന്‍റിലേക്ക് ജനങ്ങൾ തെരഞ്ഞെടുത്ത് അയക്കുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

അടുത്ത നിയമസഭയിലും തോൽക്കാനുള്ള അവസരം സുരേന്ദ്രന് വയനാട്ടിലെ ജനങ്ങൾ നൽകും. ഒരു ലക്ഷം വോട്ട് പോലും തികക്കാതെ സുരേന്ദ്രൻ തോൽക്കും. സുരേന്ദ്രൻ തോൽക്കാൻ വേണ്ടിയാണ് ബി.ജെ.പി ദേശീയ നേതൃത്വം സ്ഥാനാർഥിയാക്കിയത്. അതിന്‍റെ എല്ലാ സങ്കടവും അദ്ദേഹത്തിന്‍റെ മുഖത്ത് കാണാം.

മണിപ്പൂർ സംഭവത്തെ രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷമെന്നാണ് ബി.െജ.പി പറ‍യുന്നത്. കൊല്ലപ്പെടുന്നത് ക്രിസ്ത്യൻ സമൂഹവും തകർക്കപ്പെടുന്നത് അവരുടെ ദേവാലയവുമാണ്. ആ ആശങ്ക അവർ പ്രകടിപ്പിക്കുന്നുണ്ട്. യു.ഡി.എഫും കോൺഗ്രസും മുന്നോട്ടു വെക്കുന്നത് എല്ലാ മതങ്ങളുടെയും വിശ്വാസങ്ങൾ സംരക്ഷിക്കുന്ന ഒരു മതേതര സർക്കാർ എന്നതാണ്.

രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നിലനിർത്താൻ ജീവൻമരണ പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നത്. അതിൽ രാജ്യത്തെ മുഴുവൻ മതേതരവാദികളും പിന്തുണക്കണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.

Tags