കേരളത്തില്‍ കലാപമുണ്ടാവാനാണ് സിപിഎം ആഗ്രഹിക്കുന്നത്: കെ സുരേന്ദ്രന്‍
k surendran

തിരുവനന്തപുരം : കേരളത്തില്‍ കലാപമുണ്ടാവാനാണ് സിപിഎം ആഗ്രഹിക്കുന്നതെന്നും ഇത് കേരളത്തിന്റെ സ്വൈര്യജീവിതം തകര്‍ക്കുമെന്നും ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍..പോപ്പുലര്‍ ഫ്രണ്ടുകാര്‍ പ്രതികളായ കേസുകളില്‍ അവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

പോപ്പുലര്‍ ഫ്രണ്ടിന് അനുകൂലമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിലപാട് സ്വീകരിച്ചതോടെ, ഇരു കൂട്ടരുമായുള്ള സഖ്യം യാഥാര്‍ത്ഥ്യമാവുമെന്ന് ഉറപ്പായെന്നും മന്ത്രി ഗോവിന്ദനും കോടിയേരിയും തീവ്രവാദികളെ വെള്ളപൂശുകയാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും മുടങ്ങുമ്പോള്‍, വലിയ അഴിമതി ലക്ഷ്യം വെച്ചാണ് പിണറായി വാര്‍ഷികാഘോഷം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

Share this story